ചന്ദയിലെ മാമ്പഴക്കച്ചവടക്കരനായിരുന്നു മോട്ടു. എല്ലാവരോടും വളരെ മാന്യമായും സ്നേഹതോടെയുമായിരുന്നു മോട്ടു പെരുമാറിയിരുന്നത്. അത് കൊണ്ട് തന്നെ മോട്ടുവിന്റെ കടയില്‍ എന്നും തിരക്കായിരുന്നു.
അതേ ചന്ദയിലെ പുളിക്കച്ചവടക്കരനായ ചോട്ടുവിനു മോട്ടുവിന്റെ ഈ സ്വഭാവം തീരെ ഇഷ്ടമല്ലായിരുന്നു. തന്റെ പുളി വാങ്ങാന്‍ പോലും കൂട്ടാക്കാതെ ആളുകള്‍ മോട്ടുവിന്റെ കടയിലേക്ക് പോകുന്നത് ചോട്ടുവിനെ തളര്‍ത്തി.
'എപ്പോഴും മോട്ടുവിനു മാത്രമാണ് കച്ചവടം. എനിക്കാരുമില്ല'
അസൂയയും കുശുമ്പും മൂത്തപ്പോള്‍ ഒരു പരിഹാരം എന്ന നിലക്ക് ചോട്ടു ഗ്രാമാതിര്തിയിലെ ഒരു പണ്ഡിതനെതേടി ചെന്നു.
"എല്ലാവര്‍ക്കും ചോട്ടുവിനെ മതി , ഇങ്ങനെ പോയാല്‍ ഞാന്‍ എന്ത് ചെയ്യും ഗുരോ..?"
ചോട്ടുവിന്റെ പരാതി പുഞ്ചിരിയോടെ കേട്ട ശേഷം പണ്ഡിതന്‍ പ്രതിവിധിയും നിര്‍ദ്ദേശിച്ചു:
"എല്ലാവര്ക്കും മധുരമാണിഷ്ടം.. അതാണ് മോട്ടുവിന്റെ വിജയം"
പണ്ഡിതന്റെ നിര്‍ദ്ദേശമനുസരിച്ച് ചോട്ടു മോട്ടുവിന്റെ അടുത്തെത്തി
"മോടൂ, ചങ്ങാതീ..,എനിക്ക് പുളിക്കച്ചവടം മടുത്തു.ഇനി മുതല്‍ ഞാന്‍ മാമ്പഴം വില്‍ക്കാം നീ പുളി വില്‍ക്കൂ,,"
അങ്ങനെ പരസ്പരം കച്ചവടം മാറിയിട്ടും ചോട്ടുവിന്റെ കയ്യില്‍ നിന്നും ആരും മാമ്പഴം വാങ്ങിയില്ല. പുളി വാങ്ങാന്‍ എല്ലാവരും മോട്ടുവിന്റെ കടയില്‍ പോകുന്നു. ! ചോട്ടുവിനു കലി കയറി
ചോട്ടു ദേഷ്യത്തോടെ പണ്ഡിതന്റെ അടുത്തെത്തി.
"നിങ്ങള്‍ ഉപടെഷിച്ചതനുസരിച്ചാണ് ഞാന്‍ മാമ്പഴക്കച്ചവടം തുടങ്ങിയത്. എന്നിട്ട് ഇപ്പോഴും കച്ചവടം മുഴുവന്‍ അവനു മാത്രമാ..."
പണ്ഡിതന്‍ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു:
"ചോടൂ, വില്‍ക്കുന്ന സാധനത്തിനു മാത്രം പോര മധുരം,, വില്‍ക്കുന്ന ആളിനും വില്‍ക്കുന്ന രീതിക്കുമൊക്കെ വേണം ആ മധുരം"
പണ്ഡിതന്‍ തുടര്‍ന്നു:
"നല്ല പെരുമാറ്റവും വ്യക്തിത്വവുമുന്ടെങ്കില്‍ നിന്നെയും ആളുകള്‍ സ്നേഹിക്കും. പുലി വിറ്റു തന്നെ നിനക്ക് വിജയിക്കാനാകും "
ചോട്ടുവിനു തന്റെ പോരായ്മ മനസ്സിലായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ