kattadiyanthrangal

kattadiyanthrangal
kaatte..kaktte.. karangaan vaa..

2016 സെപ്റ്റംബർ 20, ചൊവ്വാഴ്ച


വാതിൽപ്പഴുതിലൂടെന്മുന്നിൽ കുങ്കുമം.. വാരിവിതറും ത്രിസന്ധ്യ പോകേ.. അതിലോലമെൻ ഇടനാഴിയിൽ നിൻ.. കള മധുരമാം കാലൊച്ച കേട്ടു.. മധുരമാം കാലൊച്ച കേട്ടു...ഹൃദയത്തിൻ തന്തിയിലാരോ വിരൽ തൊടും.. മൃദുലമാം നിസ്വനം പോലേ.. ഇലകളിൽ ജലകണം ഇറ്റു വീഴും പോലെൻ.,ഉയിരിൽ അമൃതം തളിച്ച പോലെ.. തരള വിലോലം നിൻ കാലൊച്ച കേട്ടു ഞാൻ.,അറിയാതെ കോരിത്തരിച്ചു പോയി..


അറിയാതെ കോരിത്തരിച്ചു പോയി.. ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ.. മധുകരം നുകരാതെ ഉഴറും പോലേ.. അരിയ നിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ., പൊരുളറിയാതെ ഞാൻ നിന്നു.. നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ., മറ്റൊരു സന്ധ്യയായ്‌ നീ വന്നു.. മറ്റൊരു സന്ധ്യയായ്‌ നീ വന്നു..