റൈം
കൊച്ചു മകനു മൊത്തുള്ള ഷൊപ്പിങ്ങിലായിരുന്നു അച്ഛൻ .മകനെ സ്കൂളിൽ ചേര്തിയിരിക്കുന്നു
അവനു വേണ്ട സാധന സാമഗ്രികൾ വാങ്ങി ക്കഴിഞ്ഞപ്പോൾ പോക്കറ്റിന്റെ കനംകുറവ് അച്ഛൻ അറിഞ്ഞു.എന്നാലും .അത് കാര്യമാക്കിയില്ല.
ഇനി കുട കൂടി വേണം.
കുടക്കടയിൽ വെച്ച് നല്ലൊരു കുട അച്ഛൻ തിരഞ്ഞെടുത്തു.
കുട തിച്ചും മറിച്ചും നോക്കി മകൻ..
'അച്ഛാ..,ഇത് തോപ്പിക്കുടയല്ലല്ലോ....എനിക്ക് തൊപ്പിക്കുട മതി...മഴ..മഴാ..കുട..കുടാ..മഴ വന്നാൽ ...'
മകന്റെ മകന്റെ റൈം കേട്ടപ്പോൾ അച്ഛൻ നിര്‍വൃതിയടഞ്ഞു...