kattadiyanthrangal

kattadiyanthrangal
kaatte..kaktte.. karangaan vaa..

2011 ഫെബ്രുവരി 2, ബുധനാഴ്‌ച

madhuravum puliyum

ചന്ദയിലെ മാമ്പഴക്കച്ചവടക്കരനായിരുന്നു മോട്ടു. എല്ലാവരോടും വളരെ മാന്യമായും സ്നേഹതോടെയുമായിരുന്നു മോട്ടു പെരുമാറിയിരുന്നത്. അത് കൊണ്ട് തന്നെ മോട്ടുവിന്റെ കടയില്‍ എന്നും തിരക്കായിരുന്നു.
  അതേ ചന്ദയിലെ പുളിക്കച്ചവടക്കരനായ ചോട്ടുവിനു മോട്ടുവിന്റെ ഈ സ്വഭാവം തീരെ ഇഷ്ടമല്ലായിരുന്നു. തന്റെ പുളി വാങ്ങാന്‍ പോലും കൂട്ടാക്കാതെ ആളുകള്‍ മോട്ടുവിന്റെ കടയിലേക്ക് പോകുന്നത് ചോട്ടുവിനെ തളര്‍ത്തി. 
   'എപ്പോഴും മോട്ടുവിനു മാത്രമാണ് കച്ചവടം. എനിക്കാരുമില്ല'
    അസൂയയും കുശുമ്പും മൂത്തപ്പോള്‍ ഒരു പരിഹാരം എന്ന നിലക്ക് ചോട്ടു ഗ്രാമാതിര്തിയിലെ ഒരു പണ്ഡിതനെതേടി ചെന്നു. 
    "എല്ലാവര്‍ക്കും ചോട്ടുവിനെ മതി , ഇങ്ങനെ പോയാല്‍ ഞാന്‍ എന്ത് ചെയ്യും ഗുരോ..?" 
     ചോട്ടുവിന്റെ  പരാതി പുഞ്ചിരിയോടെ കേട്ട ശേഷം പണ്ഡിതന്‍ പ്രതിവിധിയും നിര്‍ദ്ദേശിച്ചു:
     "എല്ലാവര്ക്കും മധുരമാണിഷ്ടം.. അതാണ്‌ മോട്ടുവിന്റെ വിജയം" 
       പണ്ഡിതന്റെ നിര്‍ദ്ദേശമനുസരിച്ച് ചോട്ടു  മോട്ടുവിന്റെ അടുത്തെത്തി 
      "മോടൂ, ചങ്ങാതീ..,എനിക്ക് പുളിക്കച്ചവടം മടുത്തു.ഇനി മുതല്‍ ഞാന്‍ മാമ്പഴം വില്‍ക്കാം നീ പുളി  വില്‍ക്കൂ,," 
       അങ്ങനെ പരസ്പരം കച്ചവടം മാറിയിട്ടും ചോട്ടുവിന്റെ കയ്യില്‍ നിന്നും ആരും മാമ്പഴം വാങ്ങിയില്ല. പുളി വാങ്ങാന്‍ എല്ലാവരും മോട്ടുവിന്റെ കടയില്‍ പോകുന്നു. ! ചോട്ടുവിനു കലി കയറി 
       ചോട്ടു ദേഷ്യത്തോടെ പണ്ഡിതന്റെ അടുത്തെത്തി. 
      "നിങ്ങള്‍ ഉപടെഷിച്ചതനുസരിച്ചാണ്  ഞാന്‍ മാമ്പഴക്കച്ചവടം തുടങ്ങിയത്. എന്നിട്ട് ഇപ്പോഴും കച്ചവടം മുഴുവന്‍ അവനു മാത്രമാ..." 
       പണ്ഡിതന്‍ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു: 
       "ചോടൂ, വില്‍ക്കുന്ന സാധനത്തിനു മാത്രം പോര മധുരം,, വില്‍ക്കുന്ന ആളിനും വില്‍ക്കുന്ന രീതിക്കുമൊക്കെ വേണം ആ മധുരം" 
        പണ്ഡിതന്‍ തുടര്‍ന്നു: 
       "നല്ല പെരുമാറ്റവും വ്യക്തിത്വവുമുന്ടെങ്കില്‍ നിന്നെയും ആളുകള്‍ സ്നേഹിക്കും. പുലി വിറ്റു തന്നെ നിനക്ക് വിജയിക്കാനാകും " 
       ചോട്ടുവിനു തന്റെ പോരായ്മ മനസ്സിലായി.  

2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

ഏറ്റവും നല്ല സമ്മാനം

ബാഗ്ദാദില്‍ പണ്ട് അഹ്മദ് ‌ എന്ന് പേരായ ഒരു കര്‍ഷകനുണ്ടായിരുന്നു. തന്റെ വയലില്‍ കഠിനമായി അധ്വാനിച്ചിരുന്ന  അയാള്‍ക്ക്‌ പുറം ലോകത്തെ പട്ടി വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല  . 
     ഒരു ദിവസം വയലില്‍ കിളച്ചു കൊണ്ടിരുന്ന അയാള്‍ക്ക്‌ തിളങ്ങുന്ന ഒരു വസ്തു കിട്ടി. അത് തിരിച്ചും മറിച്ചും നോക്കിയ അയാള്‍ക്ക്‌ തോന്നി, വിശേഷപ്പെട്ട യിനം രത്നമാണ് അതെന്ന്‌. 
     പിറ്റേന്ന് അതുമായി  അയാള്‍ കൊട്ടാരത്തിലെത്തി. 
     സുല്ത്താന് മുമ്പില്‍ തന്റെ തിരുമുല്‍കാഴ്ച സമര്‍പ്പിച്ചു കൊണ്ട് അഹ്മദ്  വിനയാന്വിതനായി പറഞ്ഞു;
     "സുല്‍ത്താന്‍ തിരുമനസ്സേ, അടിയന്റെ വയലില്‍ നിന്ന് കിട്ടിയ വിശേഷപ്പെട്ടയിനം  രത്നം ‌ ആണിത്. ഇത് അങ്ങേക് സമര്‍പ്പിക്കാനാണ് അടിയന്‍ ഇത്രയും ദൂരം യാത്ര ചെയ്തു ഇവിടെ എത്തിയിരിക്കുന്നത്  .." 
      ആഹ്മാടിന്റെ  സമ്മാനം തിരിച്ചും മറിച്ചും നോക്കിയ സുല്‍ത്താന്‍ ഊറിച്ചിരിച്ചു കൊണ്ട് പറഞ്ഞു:
      "അല്ലയോ, ചങ്ങാതീ.., നിങ്ങള്‍ എന്തൊരു ശുദ്ദനാണ്!..  ഇത് രത്നവും വജ്രവുമോന്നുമല്ല, ഒരു സാധാരണ വെള്ളരങ്കല്ല് മാത്രമാണ്. "
       സുല്‍ത്താന്റെ മറുപടി കേട്ടപ്പോള്‍ ആഹ്മടിനു  സങ്കടവും ജാള്യതയും പ്രയാസവുമൊക്കെ വന്നു. 
       മുഖം കുനിച്ചു നില്‍ക്കുന്ന ആഹ്ന്മേടിന്റെ തോളില്‍ കൈ വെച്ച് കൊണ്ട് സുല്‍ത്താന്‍ പറഞ്ഞു.
       "ചങ്ങാതീ, സമ്മാനം എന്തായാലും അത് തരുവാനുള്ള മനസാണ് മുഖ്യം. താങ്കള്‍  തന്ന ഈ സമ്മാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.." 
    കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയാണ്‌ സുല്‍ത്താന്‍ ആഹ്മടിനെ  പറഞ്ഞയച്ചത്. 










ആശാനും ശിങ്കിടിയും

ത്രീ എക്സില്‍ പുതു പുളകങ്ങള്‍ കാണുകയായിരുന്ന നേതാവിന്നരികില്‍ ശിങ്കിടി ഓടിക്കിതച്ചെത്തി.
"മോലാളീ, മോലാളീ, നാളെനു ആ പരുത്തി മില്ലിന്റെ  ഉത്ഖാദനം .."
നേതാവ് കുടി നിര്‍ത്തി ശിങ്കിടിയെ നോക്കി
"ഓഹോ!അപ്പോള്‍ ഒരു പാട് പേര്‍ക്ക് തൊഴില് കിട്ടും അല്ലേടാ  ?"
"അതെ മോലാളീ, അതെ..!":
ശിങ്കിടി ഉത്സാഹത്തോടെ പറഞ്ഞു.
"നമുക്ക് കുറച്ചാളുകളെ നഷ്ടപ്പെടുകയും. അല്ലേടാ?..."
ശിങ്കിടി ഇത്തവണ ഒന്നും  പറഞ്ഞില്ല.
"നാളെ ആ മില്ലിന് മുന്നില്‍ സമരപ്പന്തലുയരണം. അനിശ്ചിതകാല സമരപ്പന്തല്‍....!"
ശിങ്കിടി മോലാളിയെ മിഴിച്ചു നോക്കി.
"നോക്കി നിക്കാതെ പറഞ്ഞത് അനുസരിക്കെട    രാസ്ക്കള്‍!....."
നേതാവിന്റെ ആജ്ഞക്ക് മുമ്പില്‍ ശിങ്കിടി മായയായി മറഞ്ഞു.