ബാഗ്ദാദില്‍ പണ്ട് അഹ്മദ് എന്ന് പേരായ ഒരു കര്‍ഷകനുണ്ടായിരുന്നു. തന്റെ വയലില്‍ കഠിനമായി അധ്വാനിച്ചിരുന്ന അയാള്‍ക്ക് പുറം ലോകത്തെ പട്ടി വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല .
ഒരു ദിവസം വയലില്‍ കിളച്ചു കൊണ്ടിരുന്ന അയാള്‍ക്ക് തിളങ്ങുന്ന ഒരു വസ്തു കിട്ടി. അത് തിരിച്ചും മറിച്ചും നോക്കിയ അയാള്‍ക്ക് തോന്നി, വിശേഷപ്പെട്ട യിനം രത്നമാണ് അതെന്ന്.
പിറ്റേന്ന് അതുമായി അയാള്‍ കൊട്ടാരത്തിലെത്തി.
സുല്ത്താന് മുമ്പില്‍ തന്റെ തിരുമുല്‍കാഴ്ച സമര്‍പ്പിച്ചു കൊണ്ട് അഹ്മദ് വിനയാന്വിതനായി പറഞ്ഞു;
"സുല്‍ത്താന്‍ തിരുമനസ്സേ, അടിയന്റെ വയലില്‍ നിന്ന് കിട്ടിയ വിശേഷപ്പെട്ടയിനം രത്നം ആണിത്. ഇത് അങ്ങേക് സമര്‍പ്പിക്കാനാണ് അടിയന്‍ ഇത്രയും ദൂരം യാത്ര ചെയ്തു ഇവിടെ എത്തിയിരിക്കുന്നത് .."
ആഹ്മാടിന്റെ സമ്മാനം തിരിച്ചും മറിച്ചും നോക്കിയ സുല്‍ത്താന്‍ ഊറിച്ചിരിച്ചു കൊണ്ട് പറഞ്ഞു:
"അല്ലയോ, ചങ്ങാതീ.., നിങ്ങള്‍ എന്തൊരു ശുദ്ദനാണ്!.. ഇത് രത്നവും വജ്രവുമോന്നുമല്ല, ഒരു സാധാരണ വെള്ളരങ്കല്ല് മാത്രമാണ്. "
സുല്‍ത്താന്റെ മറുപടി കേട്ടപ്പോള്‍ ആഹ്മടിനു സങ്കടവും ജാള്യതയും പ്രയാസവുമൊക്കെ വന്നു.
മുഖം കുനിച്ചു നില്‍ക്കുന്ന ആഹ്ന്മേടിന്റെ തോളില്‍ കൈ വെച്ച് കൊണ്ട് സുല്‍ത്താന്‍ പറഞ്ഞു.
"ചങ്ങാതീ, സമ്മാനം എന്തായാലും അത് തരുവാനുള്ള മനസാണ് മുഖ്യം. താങ്കള്‍ തന്ന ഈ സമ്മാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.."
കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് സുല്‍ത്താന്‍ ആഹ്മടിനെ പറഞ്ഞയച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ